തോക്കും തിരയും കാണാതായ സംഭവം: സിബിഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് ഹൈക്കോടതി

Published : Feb 19, 2020, 04:18 PM IST
തോക്കും തിരയും കാണാതായ സംഭവം: സിബിഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് ഹൈക്കോടതി

Synopsis

വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തി.

കൊച്ചി: കേരള പൊലീസിന്‍റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. തോക്കും തിരയും കാണാതായ സംഭവത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നു ചോദിച്ച കേരള ഹൈക്കോടതി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും വ്യക്തമാക്കി. 

അതിനിടെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് നേരത്തെ കേരള ഹൈക്കോടതി തള്ളിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ