
കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല.റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക.534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക.2 മണിക്കൂർ കഴിഞ്ഞാൽ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.1000 ക്യു സെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ് നാട് ഉറപ്പ് നൽകിയിട്ടുണ്ട്, വടക്കൻ കേരളം ഇന്ന് ജാഗ്രത പാലിക്കണം..ഫ്ലഡ് ടൂറിസം അനുവദിക്കില്ല.സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണം, സ്റ്റാലിന് പിണറായിയുടെ കത്ത്
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം ,പൂർണ്ണ സംഭരണ ശേഷി, തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക https://sdma.kerala.gov.in/dam-water-level/ എന്ന ലിങ്കിൽ ലഭ്യമാണ്..പ്രസ്തുത പട്ടിക മനസ്സിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ https://sdma.kerala.gov.in/wp-content/uploads/2020/06/Dam.pdf എന്ന ലിങ്കിൽ ലഭ്യമാണ്..
KSEB അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2022 ൽ പേജ് നമ്പർ 162-166, 223-224 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2022 https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
വൈദ്യുതി വകുപ്പിൻറെ അണക്കെട്ടുകളുടെ എമെർജൻസി ആക്ഷൻ പ്ലാനുകൾ http://www.kseb.in/index.php?option=com_tags&view=tag&layout=list&id[0]=35&lang=en എന്ന ലിങ്കിൽ ലഭ്യമാണ്. പ്രസ്തുത അണക്കെട്ടുകളുടെ ആക്ഷൻ പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓറഞ്ച് ബുക്ക് 2022 പേജ് 149 ൽ നൽകിയിട്ടുണ്ട്.
ഒഴിയാതെ ആശങ്ക, 5 ഡാമുകളിൽ റെഡ് അലർട്ട്; ഇടുക്കി, കക്കി ഡാമുകളിൽ ബ്ലൂ അലർട്ട്; ഇടുക്കി തുറന്നേക്കും