Latest Videos

'ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന് സ്വകാര്യ കമ്പനികൾ വേണ്ട, ഖജനാവ് ചോർത്തുന്നവരെ തിരിച്ചറിയണം': സിപിഐ 

By Web TeamFirst Published Mar 18, 2023, 7:31 AM IST
Highlights

ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതല ഏൽപ്പിക്കണമെന്നും കെ എം ദിനകരൻ

കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപറേഷനെതിരെ സിപിഐ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ തുറന്നടിച്ചു. ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതല ഏൽപ്പിക്കണമെന്നും കെ എം ദിനകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരാർ ഏറ്റെടുക്കാൻ പല പൊതുമേഖലാ സ്ഥാപനങ്ങളും തയാറാണ്. എന്നാൽ കൊച്ചി കോർപറേഷൻ നടപടികൾ വൈകിപ്പിക്കുകയായിരുന്നു. സ്വകാര്യ കമ്പനികൾ ഖജനാവ് കാലിയാക്കുകയാണ്. ഇവരെക്കുറിച്ച് നിരവധി പരാതികളുണ്ട്. സർക്കാരും കോർപറേഷനും ഇത് കണ്ടില്ലെന്ന് നടിക്കരുത്. തെരഞ്ഞെടുത്ത ജനങ്ങളോടുളള ഉത്തരവാദിത്വം മറക്കരുത്. കരാർ അഴിമതിയിലെ വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും കെ എം ദിനകരൻ കൂട്ടിച്ചേർത്തു. 

ദേശീയപാതയിൽ ട്രെയിലർ ലോറി നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്


 

click me!