
തിരുവനന്തപുരം: നിയമം അടിച്ചേൽപിച്ചു കൊണ്ടല്ല ഭരണ ഭാഷ മലയാളമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മലയാളം ഉപയോഗിക്കാത്ത ഉദ്യാഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭരണ ഭാഷ മലയാളമാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭയിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭയുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam