ന്യൂനപക്ഷ സ്കോളർഷിപ്പിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ജോസ് കെ മാണി

By Web TeamFirst Published Jul 20, 2021, 11:26 AM IST
Highlights

പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണ്. അതിൽ അഭിപ്രായം പറയാനില്ല. സിപിഎം അടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളും തോറ്റാലും ജയിച്ചാലും എല്ലാ ഇടത്തും പരിശോധന നടത്താറുണ്ട് അത് സ്വഭാവികമാണ്.

കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്ന് കേരള കോൺ​ഗ്രസ് എം ചെയ‍ർമാൻ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പിൽ തീരുമാനമെടുത്തത്. ന്യൂനപക്ഷ സ്കോളർഷിപ്പിൻ്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് ആ വിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും ജോസ് കെ മാണി പറ‍ഞ്ഞു. 

പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണ്. അതിൽ അഭിപ്രായം പറയാനില്ല. സിപിഎം അടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളും തോറ്റാലും ജയിച്ചാലും എല്ലാ ഇടത്തും പരിശോധന നടത്താറുണ്ട് അത് സ്വഭാവികമാണ്. ഈ അന്വേഷണം സിപിഎമ്മിൻ്റെ ആഭ്യന്തരകാര്യമാണ്. അക്കാര്യത്തിഷൽ അഭിപ്രായം പറയുന്നതിൽ പ്രസക്തിയില്ല. ഞങ്ങളുടെ വിലയിരുത്തൽ പാർട്ടി തലത്തിൽ സംഘടനപരമായി നടന്നു കൊണ്ടിരിക്കുകയാണ് - ജോസ് കെ മാണി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!