സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; നിയന്ത്രണം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണിലേക്ക് ചുരുക്കിയേക്കും

By Web TeamFirst Published Jul 20, 2021, 10:40 AM IST
Highlights

ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. 22 ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിന്‍മെന്‍റ് സോൺ കേന്ദ്രീകരിച്ച് പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

വാരാന്ത്യ ലോക് ഡൗണിന്‍റെ ശാസ്ത്രീയതയെ പല ആരോഗ്യവിദഗ്ധരും ഇതിനകം ചോദ്യം ചെയ്തിരുന്നു. മാത്രമല്ല വെള്ളി, തിങ്കൾ ദിവസങ്ങളിൽ കടകളിൽ വൻതിരക്ക് അനുഭവപ്പെടുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. നാളെ പെരുന്നാളിന് ശേഷം കടകളുടെ സമയക്രമം എട്ട് മണിവരെ നീട്ടിയത് നിലനിർത്തണോ എന്നതിലടക്കവും ഇന്ന് തീരുമാനം വരും.

22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സർക്കാർ പരിഗണിക്കും. അതേസമയം കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!