ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K

Published : Dec 08, 2025, 10:11 PM IST
pt kunjumuhammed

Synopsis

പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തതിൽ പ്രതികരണവുമായി സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പി ടി കുഞ്ഞു മുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അവരോട് മാപ്പ് പറയാൻ തയാറാണ്. താൻ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണ്. 28 വയസ്സിൽ സിനിമയിൽ വന്നയാളാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പി ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്ഐആർ.

 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി