
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ സകാത്തിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുത്. അതിൽ ആരും പെട്ടു പോകരുത്. ഇപ്പോൾ സംഘടിത സകാത്തുമായി ഒരു കൂട്ടർ വരികയാണ്. നിസ്കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.
അവസാനം സകാത്ത് എന്ന സൽകർമ്മം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് കൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇപ്പോൾ ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് സംഘടിത സക്കാത്ത് കൊണ്ടുവരികയാണ്. അവർ മുതലാളിമാരെ കബളിപ്പിച്ചാണ് സംഘടിത സകാത്ത് നടപ്പാക്കാൻ പോകുന്നത്. ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് അവർ നീക്കം നടത്തുന്നതെന്നും കാന്തപുരം പറഞ്ഞു.
എന്തിനിത് ചെയ്യുന്നു? പിഞ്ചുകുഞ്ഞുമായി ടെറസില്‍ അമ്മയുടെ അപകടകരമായ റീല്‍; വീഡിയോയ്ക്ക് രൂക്ഷവിമർശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam