എന്തിനിത് ചെയ്യുന്നു? പിഞ്ചുകുഞ്ഞുമായി ടെറസില്‍ അമ്മയുടെ അപകടകരമായ റീല്‍; വീഡിയോയ്ക്ക് രൂക്ഷവിമർശനം

തന്റെ കുഞ്ഞിനെ സുരക്ഷിതമായി പിടിച്ചതിനുശേഷമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്നും മനസ്സിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കിയാൽ മതിയെന്നും അമ്മയുടെ മറുപടി. 

mother in Delhi made her baby sit on the edge of a roof and record video sparks outrages

വീഡിയോ ചിത്രീകരണത്തിനായി എന്ത് ഭ്രാന്തും കാണിക്കാൻ മടിയില്ലാത്ത ഒരു വലിയ സമൂഹം നമുക്കിടയിൽ ഉണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തെല്ലും വിലകൽപ്പിക്കാതെ സോഷ്യൽ മീഡിയയിൽ ഫേമസാവാൻ എന്തു സാഹസികത കാണിക്കാനും ഇത്തരക്കാർക്ക് മടിയില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് നിരന്തരമായ നിർദ്ദേശങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരാറുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടാകുന്നില്ല എന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. 

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഇതിന് തെളിവാണ്. മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ടെറസിന്റെ സൈഡ് ഭിത്തിയിൽ അപകടകരമായ രീതിയിൽ ഇരുത്തി ഒരു അമ്മ ചിത്രീകരിച്ച ഈ വീഡിയോയ്ക്ക് വലിയ വിമർശനമാണ് വീഡിയോ കണ്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ ആയ വർഷ യാദ്‌വൻഷി എന്ന യുവതിയാണ് തന്റെ കുഞ്ഞിനോടൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം അവർ ചേർത്ത കുറിപ്പ് ഇങ്ങനെയായിരുന്നു “എല്ലാവർക്കും സുപ്രഭാതം. എൻ്റെ പ്രിയപ്പെട്ട അമ്മയ്‌ക്കൊപ്പം ലോകം കാണുകയും  വിറ്റാമിൻ ഡി നേടുകയും ചെയ്യുന്ന ധീരനായ ഒരു ആൺകുട്ടിയാണ് ഞാൻ" വീഡിയോയിൽ ഇവർ ടെറസിന്റെ വീതി കുറഞ്ഞ ഒരു സൈഡ് ഭിത്തിയിൽ കുഞ്ഞിനെ ഇരുത്തി ഒരു കൈകൊണ്ട് കുഞ്ഞിനെയും മറുകൈയിൽ ക്യാമറയും പിടിച്ച് വീഡിയോ ചിത്രീകരിക്കുന്ന രംഗങ്ങളാണ് ഉള്ളത്. വളരെ ഉയരത്തിലാണ് ഇരുവരും നിൽക്കുന്നത് എന്ന് ഈ വീഡിയോയിൽ നിന്നുതന്നെ വ്യക്തമാണ്. 

വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായി. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരണം നടത്തിയതിന് നിരവധിപേർ യുവതിയെ വിമർശിച്ചു. എന്നാൽ ചുരുക്കം ചിലർ, അവർ ആ കുഞ്ഞിൻറെ അമ്മയാണെന്നും എന്താണ് ചെയ്യുന്നത് എന്ന ബോധ്യം അവർക്കുണ്ടെന്നും മറ്റുള്ളവർ അനാവശ്യമായി അതിൽ ഇടപെടേണ്ടന്നും അഭിപ്രായപ്പെട്ടു.

വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയായതോടെ യാദ്വൻഷി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും തന്റെ കുഞ്ഞിനെ സുരക്ഷിതമായി പിടിച്ചതിനുശേഷമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്നും മനസ്സിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കിയാൽ മതിയെന്നും വ്യക്തമാക്കി. ഇനി ആരും മനസ്സിലാക്കാൻ തയ്യാറല്ലെങ്കിലും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും അവർ പറഞ്ഞു. ഒപ്പം തന്റെ കുഞ്ഞിനെ എങ്ങനെ വളർത്തണമെന്ന് തനിക്കറിയാമെന്നും കൂട്ടിച്ചേർത്തു.

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios