ശബരിമലയിൽ ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതിയില്ല,ബദല്‍ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Published : Nov 21, 2023, 03:10 PM ISTUpdated : Nov 21, 2023, 04:52 PM IST
ശബരിമലയിൽ ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതിയില്ല,ബദല്‍ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Synopsis

 2011ൽ ഐജി പി.വിജയന്‍റെ  നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം  പദ്ധതിയാണ് മുടങ്ങിയത്. പോലീസ് തലപ്പത്തെ അസ്വാരസത്തെ തുടർന്നാണ് പദ്ധതി തടസ്സപ്പെട്ടതെന്ന്  സൂചന. 

പത്തനംതിട്ട:  ശബരിമലയിൽ പോലീസിന്‍റെ  നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല.ഇതോടെ പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. 2011ൽ ഐജിപി വിജയന്‍റെ  നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം  പദ്ധതിയാണ് മുടങ്ങിയത്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട പദ്ധതി പോലീസ് സ്ഥലപ്പത്തെ അസ്വാരസത്തെ തുടർന്ന് തടസ്സപ്പെട്ടു എന്നാണ് സൂചന. ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തിയത്.

 

 സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരും വളണ്ടിയർമാരും ശുചീകരണം നടത്തും.സന്നിധാനത്ത് മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ്  പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്‍റെ  ലക്ഷ്യം.

ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടനവും തടയാന്‍ സ്‌ക്വാഡ്, ലംഘിച്ചാല്‍ കര്‍ശന നടപടി 

ശബരിമല സന്നിധാനത്തേക്ക് ശർക്കരയുമായി വന്ന ട്രാക്ടർ വനപാതയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്

...

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം