'നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി, പലർക്കും പല ധൃതിയും ഉണ്ടാകും, റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയില്ല', എഡിജിപിക്കെതിരായ നടപടി വൈകുന്നതിൽ സതീശൻ

Published : Jul 15, 2026, 11:25 AM IST
ajith satheesan

Synopsis

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി റിപ്പോർട്ട്.

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദം നിരത്തി ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. റിപ്പോർട്ട് ഡിജിപിക്ക് മുന്നിലാണെന്നും സർക്കാരിന് മുന്നിലെത്തിയില്ലെന്നും നടപടിക്രമം തീരണമെന്നുമാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു. 

എസ് ഐടി റിപ്പോർട്ട് നിലവിൽ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ലെന്നും സതീശൻ പറയുന്നു. 'എംആർ അജിത് കുമാറിന്റെ കേസിൽ പല കാരണം കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങൾ അല്ല. മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞു.

നവകേരള സദസ്സിനിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളായ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ വെച്ച് കേസ് ഡയറി തിരുത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. എഡിജിപിക്കെതിരായ നടപടിയിൽ നിയമപരമായ പോരായ്മകൾ ഉണ്ടാകാതിരിക്കാൻ നിലവിൽ ഡിജിപി വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൃതദേഹത്തിൽ നിന്നും അണുബാധയേറ്റു; കേരള പൊലീസിൻ്റെ സഹായി സോമൻ ചികിത്സ സഹായം തേടുന്നു
കുളത്തിൽ കുളിച്ചവർ പൊലീസിനെ കണ്ട് ഓടിയതിന് എന്തിന്? വൈറലായ ഓട്ടത്തിന് പിന്നിൽ ഇതാണ്