ഒന്നും മിണ്ടാതെ സിപിഎം, എകെജി സെന്റർ നിർമിച്ചത് ഭൂനിയമം ലംഘിച്ചെന്ന കുഴൽനാടന്റെ ആരോപണത്തിൽ മറുപടിയില്ല

Published : Sep 06, 2023, 08:35 AM ISTUpdated : Sep 06, 2023, 08:58 AM IST
ഒന്നും മിണ്ടാതെ സിപിഎം, എകെജി സെന്റർ നിർമിച്ചത് ഭൂനിയമം ലംഘിച്ചെന്ന കുഴൽനാടന്റെ ആരോപണത്തിൽ മറുപടിയില്ല

Synopsis

മാത്യു കുഴൽനാടൻറെ ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയർത്തിയ 7 ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് എകെജി സെൻർ ഭൂമി പ്രശ്നം മാത്യു ഉയർത്തുന്നത്.

തിരുവനന്തപുരം : ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയിൽ എകെജി സെന്ററിന്റെ നിർമ്മാണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ വിമർശനത്തിന് മറുപടി നൽകാതെ സിപിഎം. കൃഷിക്കും വീടിനും അല്ലാതെയും പട്ടയഭൂമി പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാറിന് പതിച്ചുനൽകാമെന്ന വ്യവസ്ഥയുണ്ടെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.

മാത്യു കുഴൽനാടൻറെ ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയർത്തിയ 7 ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് എകെജി സെൻർ ഭൂമി പ്രശ്നം മാത്യു ഉയർത്തുന്നത്. 1977ൽ എ കെ ആൻറണി മുഖ്യമന്ത്രിയായപ്പോൾ സെൻററിന് നൽകിയ ഭൂമിയെ ചൊല്ലി വർഷങ്ങളായി വിവാദമുണ്ട്. റവന്യു വകുപ്പിന്‍റെ 15 സെന്റും കേരള സർവ്വകലാശാലായുടെ 20 സെൻറുമാണ് അന്ന് പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. ഗവേഷണ കേന്ദ്രം പാർട്ടി ആസ്ഥാനമാക്കിമാറ്റിയതോടെയാണ് വിവാദം തുടങ്ങിയത്. ഭൂമി പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും അനുബന്ധ ആവശ്യത്തിനും വീടിനും മാത്രമേ ഉപയോഗിക്കാകൂ എന്നാണ് വ്യവസ്ഥ. 

ഗസ്റ്റ് ഹൗസെന്ന പേരിൽ ചട്ടം മറികടന്ന് വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയെന്ന എംവി ഗോവിന്ദന്റെ ആക്ഷേപത്തിന് ബദലായാണ് മാത്യു പാർട്ടി സെൻററിന്റെ നിർമ്മാണം ഉന്നയിച്ചത്. ഭൂമി പതിവ് ചട്ടം ലംഘിച്ചാണ് എകെജി സെൻറ‌ർ നിർമ്മാണമെന്നാണ് കുഴൽനാടന്റെ വിമർശനം. മറുപടി പറയേണ്ടത് ഭൂമി പതിച്ചുനൽകിയ ആൻറണിയാണെന്ന് സൂചിപ്പിക്കുന്ന സിപിഎം നേതാക്കൾ പക്ഷെ പരസ്യമായ പ്രതികരണത്തിനില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്‌തീൻ 11 ന് ഹാജരാകണം; ബെനാമി ലോൺ അനുവദിച്ചതിൽ അന്വേഷണം

എന്നാൽ ഭൂപതിവ് ചട്ട വ്യവസ്ഥകളെ മറികടക്കാൻ സർക്കാറിന് പ്രത്യേക അധികാരം നൽകുന്ന സെക്ഷൻ 24 അനുസരിച്ചാണ് സെൻററിനുള്ള ഭൂമിദാനമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. സംസ്ഥാനത്ത് പലയിടത്തും ഇങ്ങനെ ആരാധനാലയങ്ങൾ അടക്കം സെഷൻ 24 പ്രകാരം പല സർക്കാറുകൾ പലകാലത്ത് പതിച്ചുനൽകിയിട്ടുണ്ട്. ഭൂമി പതിവ് ചട്ടങ്ങളുടെ ദുർവ്വിനിയോഗങ്ങൾക്കെതിരെ ഹൈക്കോടതിയുടെ പല ഉത്തരവുകളുണ്ട്. പക്ഷെ സെക്ഷൻ 24 നിലനിൽക്കെ ഭൂമി പതിവ് ചട്ടങ്ങൾ മറികടക്കാൻ സർക്കാറിന് കൂടുതൽ അധികാരം നൽകു്ന 4--a ചട്ട ഭേദഗതി വരുന്ന നിയമസഭാ സമ്മേളനം പാസാക്കാനിരിക്കുകയാണ്. 

asianet news

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്