മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ നിലച്ചു, പ്രതികളിൽ നിന്ന് പിഴയീടാക്കുന്നത് വൈകുന്നു 

Published : Nov 22, 2023, 06:37 AM IST
മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ നിലച്ചു, പ്രതികളിൽ നിന്ന് പിഴയീടാക്കുന്നത് വൈകുന്നു 

Synopsis

ബളിപ്പിക്കപ്പെട്ട കർഷകരും പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളും ഉൾപ്പെടെ 35 പേർക്കാണ് പിഴ നോട്ടീസ്. കർഷകർക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എൽഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി. 

കൽപ്പറ്റ : മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴ നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുട്ടിൽ മരംമുറിക്കേസിൽ, മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയാണ് റവന്യൂവകുപ്പ് പ്രതികൾക്ക് പിഴചുമത്തിയത്. കബളിപ്പിക്കപ്പെട്ട കർഷകരും പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളും ഉൾപ്പെടെ 35 പേർക്കാണ് പിഴ നോട്ടീസ്. കർഷകർക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എൽഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി. 

പിന്നാലെ വകുപ്പുമന്ത്രിയുടെ നിർദേശപ്രകാരം ഒക്ടോബർ നാലിന് എല്ലാ നടപടികളും റവന്യൂവകുപ്പ് നിർത്തിവച്ചു. നൽകിയ നോട്ടീസുകളുടെ കാര്യത്തിലും, ബാക്കി 27 പേർക്ക് നടപടിക്രമങ്ങളുടെ ഭാഗമായി നൽകേണ്ട നോട്ടീസുകളിലും ഉചിതമായ തീരുമാനം എടുക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ സർക്കാർ ചുമതലപ്പെടുത്തി. എന്നാൽ തുടർ തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല. സർക്കാർ നിലപാടും വ്യക്തമാക്കിയില്ല. ഇതോടെ, എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഉദ്യോഗസ്ഥർ. 

കേരള മാരിടൈം ബോ‍ർഡിൽ ഓഡിറ്റ് നടത്തണമെന്ന് എ ജി, സർക്കാരും ബോ‍ർഡും തള്ളി

റോജി അഗസ്റ്റിനും സഹോദരങ്ങളും കർഷകരെ കബളിപ്പിച്ചതിനാൽ നിയമ നടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കാൻ തീരുമാനിച്ചതാണ്. ഇതനുസരിച്ച് നോട്ടീസ് കിട്ടിയ കർഷകർ സബ്കളക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. എല്ലാ കർഷകർക്കും നടപടി ക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകിയാൽ മാത്രമേ അപ്പീൽ അധികാരത്തിലൂടെ അവരെ ഒഴിവാക്കാൻ കഴിയൂ. അല്ലാതെ കർഷകരെ പിഴനടപടികളിൽ നിന്ന് മുക്തരാക്കിയാൽ, യഥാർത്ഥ പ്രതികൾക്ക് ഗുണം ചെയ്യും. കേസിലെ പ്രതികൾ കെ.എൽ.സി നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. എന്നാൽ, നടപടി നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചിട്ടില്ല. റോജി അഗസ്റ്റിന്,ജോസുകുട്ടി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ അടക്കം 12പേരാണ് കേസിലെ പ്രതികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍
വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി