‘റോഡില്ലെങ്കിൽ വോട്ടില്ല’; ചടയമംഗലത്ത് ചിഞ്ചുറാണിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

Published : Mar 28, 2026, 06:25 PM IST
J Chinchurani

Synopsis

കൊല്ലം നിലമേൽ തങ്കക്കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണിക്ക് മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം.

കൊല്ലം: കൊല്ലം ചടയമംഗലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാർ. നിലമേൽ തങ്കക്കല്ലിൽ പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡില്ലെങ്കിൽ വോട്ടില്ലെന്ന് ചിലർ മുദ്രാവാക്യം വിളിച്ചു. സമരക്കാരുടെ അവശ്യ പ്രകാരമാണ് ചിഞ്ചുറാണി പ്രദേശത്ത് എത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. സംസാരിക്കുന്നതിനിടെ ചിലർ പ്രതിഷേധിച്ചു. കരാറുകാരൻ്റെ അനാസ്ഥയാണ് റോഡിൻ്റെ പണി വൈകാൻ കാരണമെന്നും എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മുന്നറിയിപ്പ്
ലീഗിന് വഴങ്ങില്ല ? കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് 4 മന്ത്രിസ്ഥാനം, 5-ാം മന്ത്രിക്ക് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം