
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളിൽ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നൽകാത്തതിനെ ചൊല്ലി വിവാദം.
ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശലംഘനത്തിന് ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകി. ബിപിസിഎൽ നൽകിയ പട്ടികയിൽ എം.പിമാരുടേയും എം.എൽ.എ മാരുടേയും പേരുകളുണ്ടായിരുന്നുവെന്നും ഈ പേരുകൾ ബോധപൂർവം ഒഴിവാക്കിയതിന് പിന്നിൽ ബിജെപി - സിപിഎം ഒത്തുകളിയുണ്ടെന്നും ഹൈബി ഈഡൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധസൂചകമായി ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. അതേസമയം ഹൈബിയെ വ്യക്തിപരമായി താൻ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam