
മലപ്പുറം : രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് സിപിഎം പറയുന്നതിൽ ആത്മാർത്ഥത ഇല്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിചതയ്ക്കുന്നത്. രാഹുൽ ഗാന്ധിക്കായി ലീഗ് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൽ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ 10 ലക്ഷം പേർ രാഹുലിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കും. ഏപ്രിൽ മൂന്നിന് എയർപോർട്ടുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും മുസ്ലിം ലീഗ് പറഞ്ഞു. സംസ്ഥാനത്തുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഫേസ്ബുക്കിൽ ഇട്ട പ്രതിഷേധ പോസ്റ്റിനെതിരെ ബിജെപി നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു.
Read More : 'കേന്ദ്രത്തിനെതിരെ പ്രതിപക്ഷ സഖ്യത്തിനൊപ്പം, സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കില്ല'; നിലപാടിതെന്ന് ശിവസേന