
ദില്ലി: മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്. കേരള സർക്കാരിനും ഹർജിയിലെ എതിർകക്ഷികൾക്കുമാണ നോട്ടീസ്. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് വട്ടപ്പാറ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മിൽമ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പും ചെയർ പേർസണായി മണി വിശ്വനാഥിനെ തിരെഞ്ഞെടുത്തതും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. പകരം സമിതി എടുക്കുന്ന തീരുമാനങ്ങൾ സുപ്രീം കോടതി വിധിക്ക് വിധേയമാകുമെന്ന് കോടതി വ്യക്തമാക്കി. 978 സംഘങ്ങളുൾപ്പെട്ട യൂണിയനിലേക്ക് 58 സൊസൈറ്റികളിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്. 23 സംഘങ്ങൾ യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ഇവരുടെ വോട്ടുകൾ എണ്ണരുതെന്നാണ് ഹർജിക്കാരുടെ വാദം.
രണ്ട് വർഷം മുൻപാണ് സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നത്. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾ പരിഗണിക്കാതെ വോട്ടെണ്ണാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു. വോട്ടെടുപ്പിൽ ഒമ്പത് സീറ്റിൽ ഇടതുപക്ഷമുന്നണിയും അഞ്ചുസീറ്റിൽ യുഡിഎഫും വിജയിച്ചു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ പ്രതിയായ
സി.പി.ഐ. നേതാവ് ഭാസുരാംഗനെ നീക്കിയതിനെ തുടർന്ന് കൺവീനറായ ആലപ്പുഴ പത്തിയൂർക്കാല ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് മണി വിശ്വനാഥ് മേഖല യൂണിയന്റെ ചെയർ പേർസണായി ചുമതലയേൽക്കുകയും ചെയ്തത്. കേസിൽ ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, മാത്യു കുഴനാടൻ, ശ്യാം മോഹൻ എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam