മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തന്നെ വോട്ടില്ല, പരാതി അറിയിച്ച് ടിക്കാറാം മീണ

By Web TeamFirst Published Dec 8, 2020, 10:18 AM IST
Highlights

കളക്ടറോട് പരാതി അറിയിച്ചുവെന്ന് മീണ. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. പൂജപ്പുര വാർഡിലായിരുന്നു വോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ പേരില്ല. കളക്ടറോട് പരാതി അറിയിച്ചുവെന്ന് മീണ. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ.

വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോയേന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കറാം മീണ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ ലിസ്റ്റിൽ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്‍റെ പേരുണ്ടായിരുന്നില്ല. ലോക്സഭ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരുന്നതിനാൽ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നൽകുന്നില്ലെന്നും മീണ പ്രതികരിച്ചു. എന്നാല്‍, ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ആദ്യ മൂന്ന് മണിക്കൂറിൽത്തന്നെ പോളിംഗ് ഇരുപത്തിയൊന്ന് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. 

Also Read: ബൂത്തുകളിൽ നീണ്ട നിര, കൊവിഡ് ചട്ടം പാലിക്കുന്നത് വെല്ലുവിളി, ആദ്യ 3 മണിക്കൂറിൽ 21% പോളിംഗ്
 

click me!