നോക്കുകൂലി മർദ്ദനം; പണി നിർത്തിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്ന് കരാറുകാരൻ

By Web TeamFirst Published Sep 24, 2021, 11:08 PM IST
Highlights

കേസ് ഒത്തുതീർപ്പാക്കാത്തതിനാലാണ് ഭീഷണിപ്പെടുത്തിയത്. പണി നിർത്തിക്കുമെന്നും ഉടൻ മെമ്മോയെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. 
 

തിരുവനന്തപുരം: നോക്കുകൂലി നൽകാൻ വിസമ്മതിച്ചതിന് മർദ്ദനമേറ്റ കരാറുകാരനെ, സംഭവത്തെത്തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ.  കരാറുകാരൻ  മണികണ്ഠൻ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞത്. 
കേസ് ഒത്തുതീർപ്പാക്കാത്തതിനാലാണ് ഭീഷണിപ്പെടുത്തിയത്. പണി നിർത്തിക്കുമെന്നും ഉടൻ മെമ്മോയെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. 

പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു - ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്. വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു - ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സിഐടിയു-ഐഎൻടിയുസി- എഐടിയുസി പ്രവർത്തകരാണ് അറസ്റ്റിലായത്. തുളീധരൻനായർ, വേണുഗോപാലൻനായർ, വിജയകുമാർ, ജയകുമാർ, അനിൽകുമാർ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചക്കാണ് ഇവർക്കെതിരെ കേസെടുത്തതത്. 

Read Also: നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം

click me!