
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകാൻ ആണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് സാക്ഷി തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല.
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽ ജയിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓഗസ്റ്റിൽ തീരേണ്ടതാണ്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള പ്രസിതസന്ധികൾ കാരണം വിചാരണ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആകെ നൂറ്റി നാൽപത് സാക്ഷികൾ ഉള്ള കേസിൽ എൺപത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു,
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam