വറ്റാത്ത വെള്ളം മുറിവേൽപ്പിച്ചവർ നാട് വിടുമ്പോൾ.. കുട്ടനാട് ഇന്നൊരു പലായന ഭൂമിയാണ്!

Published : Jun 13, 2021, 01:06 PM IST
വറ്റാത്ത വെള്ളം മുറിവേൽപ്പിച്ചവർ നാട് വിടുമ്പോൾ.. കുട്ടനാട് ഇന്നൊരു പലായന ഭൂമിയാണ്!

Synopsis

തുടർച്ചയായ വെള്ളപ്പൊക്കത്തിൽ വീടിന്‍റെ അടിത്തറ താഴ്ന്നു. വെള്ളം കെട്ടിനിന്ന് തറ ഇളകി, ഭിത്തി വിണ്ടുകീറി, കതകുകൾ ഓരോന്നായി ചിതലെടുത്തു. ഒടുവിൽ കുട്ടനാടിന്‍റെ പച്ചപ്പിൽ നിന്ന് പുതിയ ഇടംതേടി, കണ്ണീരോടെ പലായനം.

ആലപ്പുഴ: 2018-ലെ മഹാപ്രളയത്തിന് ശേഷവും തുടർച്ചയായ വർഷങ്ങളിൽ  വെള്ളപ്പൊക്കവും മടവീഴ്ചയും ഉൾപ്പെടെ ദുരിതങ്ങൾ പെയ്തിറങ്ങുന്ന നാടാണ് കുട്ടനാട്. ജനിച്ച മണ്ണിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നിരവധി കുടുംബങ്ങൾക്ക് കണ്ണീരോടെ ഈ നാട് വിട്ട് പലായനം ചെയ്യേണ്ടിവരുന്നു. കേരളത്തിന്‍റെ നെല്ലറ വിട്ടുപോയവരുടെ അനുഭവസാക്ഷ്യങ്ങൾ കേട്ടു വേണം നാം കുട്ടനാടിന്‍റെ രക്ഷയ്ക്കായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ.

തുടർച്ചയായ വെള്ളപ്പൊക്കത്തിൽ വീടിന്‍റെ അടിത്തറ താഴ്ന്നു. വെള്ളം കെട്ടിനിന്ന് തറ ഇളകി, ഭിത്തി വിണ്ടുകീറി, കതകുകൾ ഓരോന്നായി ചിതലെടുത്തു. ഒടുവിൽ കുട്ടനാടിന്‍റെ പച്ചപ്പിൽ നിന്ന് പുതിയ ഇടംതേടി, കണ്ണീരോടെ പലായനം.

ആയിരത്തിലധികം കുടുംബങ്ങൾ രണ്ട് വർഷത്തിനിടെ കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്തുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കൈനകരി, മങ്കൊമ്പ്, പുളിങ്കുന്ന് ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഒഴിഞ്ഞുപോയത്. ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിലേക്കും ചങ്ങനാശ്ശേരിയും തിരുവല്ലയും ഉൾപ്പെടെ പ്രദേശങ്ങളിലേക്കും മനസ്സോടെയല്ലെങ്കിലും കുട്ടനാട്ടുകാർക്ക് പോകേണ്ടിവന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേകവാർത്താപരമ്പര 'കുട്ടനാടിന് കര കയറണം' ഇന്ന് മുതൽ..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ
ശബരിമല വിവാദവും തുണച്ചില്ല; പന്തളത്ത് അട്ടിമറി; ബിജെപിക്ക് ഭരണം നഷ്ടമായി; നഗരസഭ ഭരണം എൽഡിഎഫിന്