നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണം, ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത 

Published : May 07, 2022, 06:29 AM IST
നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണം, ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത 

Synopsis

പബ്ളിക് പ്രോസിക്യൂട്ടറും സ പിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

ആലപ്പുഴ: നൂറനാട് കോൺഗ്രസ് ഓഫീസ് സിപിഐ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. നിലവിൽ രണ്ട് സിപിഐ പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

ഓഫീസ് ആക്രമണത്തിന് സോളമൻ പ്രേരണ നൽകിയെന്നും അക്രമത്തിൽ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തതെന്നാണ് പൊലീസ് വിശദീകരണം. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.ഓഫീസ് ആക്രമണ കേസിലെ പ്രതികളായ സി പി ഐ പ്രവർത്തകരേയും  പൊലീസിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ കോൻഗ്രസ് പ്രവർത്തകരേയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് പൊലീസ് ഉടൻ അപേക്ഷ നൽകും. ഇവരെ കോടതി ഇന്നലെ രാത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ