നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീ: മൂന്നാം തീയതി മുതല്‍ ഈ രീതികൾ മാത്രം, അറിയേണ്ടതെല്ലാം 

Published : Oct 01, 2023, 01:46 AM IST
നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീ: മൂന്നാം തീയതി മുതല്‍ ഈ രീതികൾ മാത്രം, അറിയേണ്ടതെല്ലാം 

Synopsis

ഫീസിനത്തില്‍ ഇനി മുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോർക്ക സിഇഒ. 

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഫീസടയ്ക്കുന്നത് ഒക്ടോബര്‍ മൂന്നു മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമാക്കിയെന്ന് അധികൃതര്‍. ഫീസിനത്തില്‍ ഇനി മുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണല്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സിഇഒ ആവശ്യപ്പെട്ടു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 1800 4253 939 ഇന്ത്യയില്‍ നിന്നും +91 88020 12345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. 

എറണാകുളം മെഡിക്കല്‍ കോളേജില്‍ 36 പദ്ധതികള്‍, 17 കോടി, ഉദ്ഘാടനം ഒറ്റ ദിവസം

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി, കെ.എം.ആര്‍.എല്‍. എംഡി ലോക്നാഥ് ബഹ്റ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കല്‍ കോളേജുകളിലൊന്നായി എറണാകുളം മാറുമെന്ന് മന്ത്രി പറഞ്ഞു. 

 'അഡ്വാന്‍സ് ആവശ്യപ്പെട്ടതില്‍ പ്രകോപനം': ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം, യുവാക്കള്‍ കസ്റ്റഡിയില്‍ 
 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം