'സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോൾ കൈയിൽ ഒരു നീലപ്പെട്ടി ഉണ്ടാകുമെല്ലോ..'; രാഹുലിനെതിരെ കടുത്ത പരിഹാസവുമായി പി സരിൻ

Published : Jan 11, 2026, 10:36 AM IST
rahul mamkoothathil p sarin

Synopsis

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. അർദ്ധരാത്രിയോടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെതിരെ ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

പാലക്കാട്: അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഎം നേതാവ് പി സരിൻ. സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോൾ ഒരു നീലപ്പെട്ടി കൈയ്യിൽ കരുതാറുണ്ടല്ലോ. സാരമില്ല, തൊണ്ടിമുതലിന്‍റെ കൂട്ടത്തിൽ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് പി സരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദം കൂടി സൂചിപ്പിച്ച് കൊണ്ടാണ് സരിന്‍റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇനിയും തെളിവുകൾ പുറത്തുവരുമെന്ന് വിവാദം ഉയർന്ന സമയത്ത് തന്നെ സരിൻ പറഞ്ഞിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും ശേഷവും ഷാഫി പറമ്പിലിന് എത്ര പരാതികൾ കിട്ടി എന്ന് വ്യക്തമാക്കണം. രാഹുൽ മാങ്കൂട്ടത്തിൽ മാത്രം വിചാരണ ഒതുങ്ങാതെ ഷാഫി പറമ്പിലിലേക്കും പ്രതിപക്ഷ നേതാവിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നുമാണ് അന്ന് സരിൻ മാധ്യമങ്ങളോട് പറഞ്ഞത്.

നിർണായകമായ അറസ്റ്റ്

മൂന്നാമത്തെ ബലാത്സം​ഗ കേസിലാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മൂന്നാമത്തെ കേസിൽ പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിന്‍റെ തെളിവടക്കം ഇതിലുണ്ട്. പത്തനംതിട്ട ജില്ലക്കാരിയായ യുവതി, ഭ്രൂണത്തിന്‍റെ സാമ്പിൾ ശേഖരിച്ചുവച്ച കേസായതിനാൽ പാലക്കാട് എംഎൽഎക്ക് ഉടൻ ജാമ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പികെ ശശി; 'കോൺഗ്രസ് നേതാക്കളാരും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല'
നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമെന്ന് പരാതിക്കാരി; 'മുഖത്ത് തുപ്പി, അടിച്ചു, ശരീരത്തിൽ പലയിടത്തും മുറിവേൽപ്പിച്ചു'