'ഇത് തെരഞ്ഞെടുപ്പ് ബജറ്റല്ല, ഊന്നല്‍ നല്‍കിയത് ക്ഷേമ പദ്ധതികൾക്ക്'; വ്യക്തത വരുത്തി ധനമന്ത്രി കെഎൻ ബാലഗോപാല്‍

Published : Jan 29, 2026, 03:37 PM ISTUpdated : Jan 29, 2026, 04:11 PM IST
KN Balagopal on budget

Synopsis

കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് പണം ലഭിക്കാനുണ്ടെന്നും ആ പ്രശ്നം നിലനില്‍ക്കുന്നുണ്ട്, എങ്കിലും മുന്നോട്ട് പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നതില്‍ സന്തോഷമുണ്ട്. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്‍റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബഡ്ജറ്റ് അല്ല. എന്നാല്‍ ക്ഷേമകാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിന് എടപെടല്‍ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. 12 വർഷമായി കേന്ദ്രം കൊടുത്തുകൊണ്ടിരിക്കുന്ന തുക വർധിപ്പിച്ചിട്ടില്ല. എന്നാല്‍ നമ്മൾ കാലോചിതമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും ധനമന്ത്രി പറഞ്ഞു.

ഹരിത കർമ സേനയ്ക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. കൂടുതൽ ആനുകൂല്യങ്ങളോടെ മെഡിസെപ്പ്. എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി, വിഴിഞ്ഞത്തിന് ആയിരം കോടി,കെ റെയിലിന് ബദലായുള്ള RRT ലൈനിന് 100 കോടി ഇത്തരത്തില്‍ മികച്ച പദ്ധതികളോടുകൂടിയുള്ളതായിരുന്നു ബജറ്റ്. കാസർകോട് വേഗ റെയിൽ പ്രാരംഭ നടപടികൾക്ക് 100 കോടി വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന തേനി തുരങ്ക പാതയിൽ സാധ്യത പഠനം, വിഴിഞ്ഞം ടു ചവറ റെയർ എർത്ത് കോറിഡോർ, വയനാട് ദുരന്തബാധിതർക്കായുള്ള ആദ്യ ബാച്ച് വീട് ഫെബ്രുവരിയിൽ കൈമാറുമെന്നും പ്രഖ്യാപനത്തിലുണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത; ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് നിരീക്ഷണം, യുജിസി നിർദേശിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു
'ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് മായിന്‍ ഹാജി'; രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍