ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത വ്യാജം; അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Published : Sep 24, 2026, 05:49 AM IST
MVD

Synopsis

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിനായി യാതൊരുവിധ സമയപരിധിയും വകുപ്പ് നിശ്ചയിച്ചിട്ടില്ല. sarathi.parivahan.gov.in എന്ന വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം:

ഓഫീസുകൾ കയറി ഇറങ്ങാതെ തന്നെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ പൊതുജനങ്ങൾക്ക് ഓൺലൈനായി മാറ്റാവുന്നതാണ്

sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ 'Update Mobile Number' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്വന്തമായി നമ്പർ അപ്‌ഡേറ്റ് ചെയ്യാം.

ഓൺലൈനായി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയാകും.

വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എം.വി.ഡി അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
ഫാം തൊഴിലാളികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ബിന്ദു കൃഷ്ണ