ഡ്രൈവിങ് സീറ്റിലെ ആ കാഴ്ച കണ്ടത് എഐ കാമറ; 'അപ്പോൾ തന്നെ എംവിഡി ഡ്രൈവര്‍ക്ക് ഒരു അവാര്‍ഡ് കൊടുത്തു'

Published : Apr 03, 2024, 08:21 PM IST
ഡ്രൈവിങ് സീറ്റിലെ ആ കാഴ്ച കണ്ടത് എഐ കാമറ; 'അപ്പോൾ തന്നെ എംവിഡി ഡ്രൈവര്‍ക്ക് ഒരു അവാര്‍ഡ് കൊടുത്തു'

Synopsis

കേരള മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

തിരുവനന്തപുരം: എഐ കാമറയിൽ പലതരം നിയമലംഘനങ്ങൾ പിടിക്കപ്പെടാറുണ്ട്. ഹെൽമെറ്റിടാത്തതും, സീറ്റ് ബെൽറ്റിടാത്തതും ഒക്കെ അതിൽ സാധാരണവുമാണ്. എന്നാൽ ഇപ്പോഴിതാ എഐ കാമറയിൽ കുടുങ്ങിയ ഡ്രൈവറായ അച്ഛന് പണികിട്ടിയിരിക്കുകയാണ്. കേരള മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

നാല് വരി പാതയിൽ ഡ്രൈവിങ് സീറ്റിൽ നിന്ന് വളയം പിടിച്ച കുട്ടിയുടെ അച്ഛനാണ് മികച്ച വലിയ പണി കിട്ടിയത്. സംഭവത്തിൽ രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കുട്ടികളെ ഡ്രൈവിംഗ് സീറ്റിൽ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികൾക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം എന്നും എംവിഡി കുറിപ്പിൽ ഓര്‍മിപ്പിക്കുന്നു.

എംവിഡി കുറിപ്പിങ്ങനെ...

റോഡിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത്. നാലുവരി പാതയിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന പിതാവിന് എഐ ക്യാമറ ഉടൻ പണി കൊടുത്തു. രക്ഷിതാവിൻ്റെ ലൈസൻസ് സസ്പൻസ് ചെയ്തു.

കുട്ടികളെ ഡ്രൈവിംഗ് സീറ്റിൽ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികൾക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലിൽ കുട്ടികളി കളിച്ച് കാണിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ മാത്രമല്ല ചിലപ്പോൾ മറ്റുള്ളവർക്കും അപകടം സംഭവിക്കാം.

ഇങ്ങനെയൊക്കെ നമുക്കും സംഭവിക്കാറുണ്ടോ? 56 മില്യണിലധികം പേര്‍ കണ്ട കോഫി മേക്കിങ് വീഡിയോ!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ