Asianet News MalayalamAsianet News Malayalam

ഇങ്ങനെയൊക്കെ നമുക്കും സംഭവിക്കാറുണ്ടോ? 56 മില്യണിലധികം പേര്‍ കണ്ട കോഫി മേക്കിങ് വീഡിയോ!

"നിങ്ങൾ എത്ര അബ്സെന്റ് മൈൻഡ് ആണ്?" അവസാനം വരെ വീഡിയോ കാണൂ എന്നാണ് വീഡിയോക്ക് ക്രിയേറ്റ‍ര്‍ നൽകിയ കുറിപ്പ്.

Viral Video On Absent Mindedly Making Coffee Gets Over 56 Million Views
Author
First Published Apr 3, 2024, 7:25 PM IST

ഏറ്റവും ലളിതമായൊരു കോഫി മേക്കിങ് വീഡിയോ. അത് കണ്ടത് 56 മില്യണിലധികം ആളുകൾ. എന്താണ് ഇതിനിത്ര പ്രത്യേകത എന്നല്ലേ... കാര്യമുണ്ട്, നമ്മളുമായി അത്രമേൽ സാമ്യം ഉള്ളൊരു വിഷയമാണ് ആ കോഫി മേക്കിങ് റീൽ പറയുന്നതെന്നാണ് ഈ കാഴ്ച്ചാ കണക്കുകൾ പറയുന്നത്.  ഭക്ഷണം ഉണ്ടാക്കുന്നതും അതിന്റെ റെസിപ്പി പറയുന്നതും അടക്കമുള്ള വീഡിയോകൾ നിരന്തരം വൈറലാവാറുണ്ടെങ്കിലും ഇത് നമ്മളുടെ ആപേക്ഷികമായ ശീലങ്ങളെ കുറിച്ചാണ് പറയുന്നത്. "നിങ്ങൾ എത്ര അബ്സെന്റ് മൈൻഡ് ആണ്?" അവസാനം വരെ വീഡിയോ കാണൂ എന്നാണ് വീഡിയോക്ക് ക്രിയേറ്റ‍ര്‍ നൽകിയ കുറിപ്പ്.

നമ്മുടെ മനസ് മറ്റൊരിടത്താവുകയും, മറ്റൊരു പ്രവൃത്തി ചെയ്യുകയുമാണെങ്കിൽ എന്തൊക്കെ സംഭവിക്കാമെന്നതിന്റെ ചുരുക്കമാണ് വീഡിയോ.  Instagram/ swatirajputofficial എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ ഒരു യുവതി കാപ്പി ഉണ്ടാക്കുകയാണ്. കാപ്പിയുണ്ടാക്കാൻ കപ്പെടുത്ത് അതിൽ കാപ്പിപ്പൊടിയിട്ട് മധുരവും പാലും ചേര്‍ത്ത് തയ്യാറാക്കുന്നു. എന്നാൽ അത്രയും ചെയ്തിട്ടും ആ കപ്പും കാപ്പിയും പിന്നെ എവിടെയെന്ന് തിരയുകയാണ് യുവതി.

താൻ കാപ്പി ഉണ്ടാക്കിയില്ലെന്ന് കരുതി വീണ്ടും അടുത്ത കാപ്പി ഉണ്ടാക്കുന്നു. ആ കപ്പ് മറ്റൊരിടത്ത് മാറ്റി വച്ച് വീണ്ടും. ഒടുവിൽ കാപ്പി ഉണ്ടാക്കി കഴിയുമ്പോൾ മറ്റൊരു വശത്ത് നേരത്തെ ഉണ്ടാക്കിയതും പാതിയിൽ നിര്‍ത്തിയതും ഒക്കെയായ കാപ്പി ഗ്ലാസുകൾ കാണുന്നു. ഇതിനിടയിൽ പാലെടുക്കാൻ ഫ്രിഡ്ജ് തുറന്ന്, കപ്പ് ഫ്രിഡ്ജിൽ വച്ച് പാല് മാത്രം എടുത്ത് തിരികെ വരുന്നതും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. അങ്ങനെ നമ്മൾക്കും പലപ്പോഴും സംഭവിക്കുന്ന ആബ്സന്റ് മൈൻഡ് ഇത്തിരി അതിശയോക്തിയോടെ അവതരിപ്പിക്കുന്നതാണ് വീഡിയോ. ഏറെ ശ്രദ്ധ നേടിയ വീഡിയോ കാണാം.

Follow Us:
Download App:
  • android
  • ios