വീട് കുത്തിത്തുറന്ന് മോഷണശ്രമം; കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

Published : Sep 07, 2026, 04:04 PM IST
Spider Sabu

Synopsis

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ. കൊടുങ്ങല്ലൂർ വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്.

തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് `സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബുവിനെ കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. വടക്കേനട സ്വദേശിയായ രാജീവിൻ്റെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമ ഉടൻ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടതോടെ പ്രതി അകത്തുണ്ടെന്ന് പൊലീസ് ഉറപ്പാക്കി. പിൻവശത്തെ ജനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെത്തി. പിൻവശത്തെ ജനൽ പൊളിച്ചാണ് പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘സ്പൈഡർ സാബു’ എന്ന സാബുവാണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല ദർശനം: സുപ്രീംകോടതി വിധിക്ക് ശേഷം നിലപാട് അറിയിക്കാം; ട്രാൻസ്ജെൻഡറുടെ ഹർജിയിൽ സർക്കാർ
എൻജിനില്‍ സാങ്കേതിക പ്രശ്നം; വാർത്ത നിഷേധിക്കാതെ സിയാൽ; വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്