അരവണ, അപ്പം എന്നിവയുടെ കരുതൽ സ്റ്റോക്ക് നിർമ്മാണം തുടങ്ങി. വെർച്വൽ ക്യൂ ബുക്കിംഗ് എണ്ണം പൊലീസുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും.

പത്തനംതിട്ട: ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഒരുക്കം വിലയിരുത്താൻ വിളിച്ച യോ​ഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു. നവംബർ പത്തിന് ഉള്ളിൽ എല്ലാം പൂർത്തിയാകും. മരാമത്ത് പണികളുടെ നിലവാര പരിശോധന ഉൾപ്പെടെ നടത്തും. എങ്ങനെയെങ്കിലും ജോലികൾ ചെയ്തു പോകാം എന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അരവണ, അപ്പം എന്നിവയുടെ കരുതൽ സ്റ്റോക്ക് നിർമ്മാണം തുടങ്ങി. വെർച്വൽ ക്യൂ ബുക്കിംഗ് എണ്ണം പൊലീസുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും. തമിഴ്നാട്ടിലെ സൗജന്യമുണ്ട് പമ്പയിൽ ഇരുമുടി ആയ സംഭവത്തിൽ അദ്ദേഹം കൈ മലർത്തി. സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്നാട്ടിൽ റേഷൻ കടകൾ വഴി സൗജന്യമായി നൽകിയ മുണ്ട് എത്തിയത്. അഴിമതി അന്വേഷിക്കണമെന്ന് തമിഴ്നാട്ടിലെ തീർത്ഥാടകര്‍ ആവശ്യപ്പെട്ടിരുന്നു.