
കൊച്ചി: പ്രളയകാലത്ത് തന്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് നൽകിയ കൊച്ചിയിലെ നൗഷാദിനെ മലയാളികൾ മറന്നുകാണില്ല. കൊവിഡ് 19 ഭീതിയിൽ കേരളം ലോക്ക് ഡൗണിലായപ്പോൾ പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നൽകുന്ന തിരക്കിലാണ് നൗഷാദിപ്പോൾ.
കേരളം ലോക്ക് ഡൗണിലായതോടെ നൗഷാദും കടയടച്ചിട്ടിരിക്കുകയാണ്. തുണി കച്ചവടം ഇല്ലാതായതോടെ സാമ്പത്തികമായി ഞെരുക്കത്തിലുമായി. എങ്കിലും ബ്രോഡ് വേ തെരുവിൽ തന്നോടൊപ്പം കച്ചവടം ചെയ്യുന്ന അതിഥി തൊഴിലാളികളെ നൗഷാദ് മറന്നില്ല. അരിയും പച്ചകറികളുമടക്കം ആവശ്യമായ സാധനങ്ങൾ നൗഷാദ് ഇവർക്ക് വീടുകളിൽ എത്തിച്ചു നൽകുകയാണ്.
'ഓര്‍മയിലെ ഏറ്റോം നല്ല പെരുന്നാള്‍, ആവുന്ന പോലെ ഇനീം ചെയ്യും, മാറി നില്‍ക്കരുത്': നൗഷാദ്
തന്‍റെ തുച്ഛമായ വരുമാനത്തിൽ എല്ലാവരിലേക്കും സഹായം എത്തിക്കാൻ കഴിയുന്നില്ലെന്ന വിഷമമാണ് നൗഷദിനിപ്പോൾ. കൂടുതൽ ആളുകൾ തന്നോടൊപ്പം ചേര്‍ന്നാൽ വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റ് അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണമെത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് നൗഷാദ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam