Asianet News MalayalamAsianet News Malayalam

'പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകില്ല''; ക്യാമ്പിലുള്ളവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്

ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്‍റെ സന്മനസ് ലോകത്തെ അറിയിച്ചത്. 

textile owner gave full stock to flood affected people
Author
Thiruvananthapuram, First Published Aug 11, 2019, 9:06 PM IST

തിരുവനന്തപുരം: 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....'നൗഷാദ് കണ്ണ് നനയിക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്‍റെ സന്മനസ് ലോകത്തെ അറിയിച്ചത്. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു. 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വഴിയോരത്താണ് നൗഷാദിന്‍റെ കച്ചവടം. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു. മാലിപ്പുറം സ്വദേശിയാണ് നൗഷാദ്. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്ന് രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios