കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി: നീക്കം ഹൈക്കോടതി വിമർശനത്തിന് പിന്നാലെ

Published : Dec 12, 2022, 11:28 PM IST
കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി: നീക്കം ഹൈക്കോടതി വിമർശനത്തിന് പിന്നാലെ

Synopsis

ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമര്‍ശനം. ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമ്മിപ്പിച്ച കോടതി, ശമ്പളം ഉറപ്പാക്കണമെന്ന  ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Also Read: കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു: എല്ലാക്കാലത്തും സഹായിക്കാനാവില്ലെന്ന് ധനവകുപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്