'സൗമിനി ജെയിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാന്‍'; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്

Published : Oct 30, 2019, 09:55 AM ISTUpdated : Oct 30, 2019, 09:57 AM IST
'സൗമിനി ജെയിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാന്‍'; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്

Synopsis

കൊച്ചി മേയര്‍ സൗമിനി ജെയിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം എന്‍എസ്എസ് കരയോഗം. മേയറെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രൻ.

കൊച്ചി: സൗമിനി ജെയിന്‍ മേയര്‍സ്ഥാനം ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മേയര്‍ക്ക് പിന്തുണയുമായി എറണാകുളം എന്‍എസ്എസ് കരയോഗം. സൗമിനി ജെയിനെ മാറ്റരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രൻ പറഞ്ഞു. 

സൗമിനി ജെയിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ്. എംപിയും എംഎൽഎയുമെല്ലാം ആ സമുദായത്തിൽ നിന്നാണെന്നും സൗമിനി ജെയിനെ മാറ്റിയാൽ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ അറിയിച്ചു. മേയർ സ്ഥാനത്തുനിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണെന്നും പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്നും അവര്‍ പറഞ്ഞു. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ നടത്തുന്നതിനിടെ സൗമിനി ജെയിനെ കെപിസിസി പ്രസിഡന്‍റ്  ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം