എൻഎസ്എസ് സമദൂരം തുടരുമെന്ന് സുകുമാരൻ നായർ; 'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, മറ്റുപലരും യോഗ്യർ'

Published : Feb 02, 2025, 01:26 PM ISTUpdated : Feb 02, 2025, 01:44 PM IST
എൻഎസ്എസ് സമദൂരം തുടരുമെന്ന് സുകുമാരൻ നായർ; 'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, മറ്റുപലരും യോഗ്യർ'

Synopsis

എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ് രമേശ് ചെന്നിത്തലയെ എൻ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്.  

പത്തനംതിട്ട : രാഷ്ട്രീയ പാർട്ടികളോടും മുന്നണികളോടും എൻഎസ്എസ് സമദൂരം തുടരുമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എൻഎസ് എസിന് മനസിലായി.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എൻഎസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതിൽ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എൻ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. 

കേരളാ പൊലീസിന്റെ വാഹന പരിശോധന, യുവതിയടക്കം നാല് പേർ പിടിയിൽ, പിടിച്ചെടുത്തത് 32.78 ഗ്രാം എംഡിഎംഎ

എസ്എൻഡിപിയെ അവഗണിച്ചത് കൊണ്ടാണ് കോൺഗ്രസ് തകർന്നതെന്ന  വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന്മേൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. വെള്ളാപ്പള്ളി അങ്ങനെ പലതും പറയും. അതിനു മറുപടിയില്ലെന്നായിരുന്നു വിഷയത്തിൽ സുകുമാരൻ നായരുടെ പ്രതികരണം. 

വർഷങ്ങൾക്ക് ശേഷം പിണക്കം മറന്ന് രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ഉയർന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തിന്റെ ഭാഗമായുള്ള പിന്തുണ തേടലാണ് ചെന്നിത്തലയുടെ എന്‍.എസ്.എസ് ബന്ധം പുതുക്കലിന്റെ ലക്ഷ്യമെന്നായിരുന്നു വിലയിരുത്തൽ. പിന്നാലെയാണ് എൻഎസ്എസ് വിശദീകരണം.  

 

 

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ