'ബജറ്റവതരണം നടക്കുന്ന ഹാളിലേക്ക് വന്നത് ശരിയായില്ല'; സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് സുകുമാരൻ നായർ

Published : Feb 24, 2024, 06:18 PM ISTUpdated : Feb 24, 2024, 06:28 PM IST
'ബജറ്റവതരണം നടക്കുന്ന ഹാളിലേക്ക് വന്നത് ശരിയായില്ല'; സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് സുകുമാരൻ നായർ

Synopsis

തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ആലപ്പുഴ: 2015 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ  ഇറക്കി വിട്ടതിനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ്  സുകുമാരന്‍ നായര്‍ പറയുന്നത്. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എന്‍എസ്എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

2015 ലാണ് എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ  ഇറക്കി വിട്ടത്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ​ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുകുമാരൻ നായരെ കാണാൻ സുരേഷ് ​ഗോപി ശ്രമിച്ചെങ്കിലും സുകുമാരൻ നായർ വിസമ്മതിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം