
കൊച്ചി : മൊബൈൽ ഫോണിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ സൂക്ഷിച്ചവരെ കുടുക്കി ഓപ്പറേഷൻ പി ഹണ്ട്. പരിശോധനയിൽ ഒരാൾ പിടിയിലാവുകയും ഇരുപത്തിയെട്ട് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം മാറമ്പിള്ളി, മഞ്ഞപ്പെട്ടി, കുതിര പറമ്പ് ഭാഗത്ത് ആശാരിമാലിൽ വീട്ടിൽ അബ്ബാസ് (38) ആണ് പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മുപ്പത്തിയാറ് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇരുപത്തിയെട്ട് പേർക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുപ്പത് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വീടുകളിലും, സ്ഥാപനങ്ങലുമാണ് പരിശോധന നടന്നത്. പുലർച്ചെ ആരംഭിച്ച റെയ്ഡ് അർധരാത്രി വരെ നീണ്ടു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ് പി വിവേക് കുമാർ പറഞ്ഞു.
റെയിൽവെ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചു, കണ്ടെത്തിയത് ബിജെപി നേതാവിന്റെ വീട്ടിൽ
ലക്നൗ: കഴിഞ്ഞയാഴ്ച മഥുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റർ അകലെ ബിജെപിനേതാവിന്റെ വീട്ടിൽ. ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന വൻ റാക്കറ്റ്. ബിജെപിയുടെ വിനീത അഗർവാളും ഭർത്താവും ചേർന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും രണ്ട് ഡോക്ടർമാരിൽ നിന്നായി 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ അടുത്തിനിന്ന് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ആളുൾപ്പെടെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മഥുരയിൽ റെയിൽവേ പൊലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വച്ച് പൊലീസുകാർ കുട്ടിയെ അമ്മയ്ക്ക് കൈമാറി.