ഓണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത, 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി

Published : Aug 29, 2022, 09:13 PM ISTUpdated : Aug 29, 2022, 09:38 PM IST
 ഓണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത, 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി

Synopsis

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും.

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും. ഓണം പ്രമാണിച്ച് 1000 രൂപയായരിക്കും ഉത്സവബത്തയായി നൽകുക. 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി അറിയിച്ചു. 

ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 20000 രൂപയായിരിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ്   കിട്ടും.13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം കിട്ടുകയെന്ന് ധനമന്ത്രി അറിയിച്ചു.

Read Also : സിപിഐ എറണാകുളം ജില്ല കാനം പക്ഷം പിടിച്ചു, കെ എന്‍ ദിനകരന്‍ ജില്ലാ സെക്രട്ടറി

41,000 പെൻഷൻകാര്‍, മുടങ്ങിയത് രണ്ടുമാസം, കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി

കെഎസ്ആർടിസി പെൻഷൻ വിതരണം തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസത്തെ തുകയാണ് ഒരുമിച്ച് ലഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സഹകരണ കൺസോർഷ്യം അറിയിച്ചു. കെഎസ്ആർടിസിയിൽ 41,000 പെൻഷൻ കാരാണുള്ളത്.  ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിനക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം