'ഞാന്‍ പോകുന്നു'വെന്ന് കുറിപ്പ്; നെയ്യാറ്റിന്‍കരയില്‍ നഴ്സിനെ പേയിങ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

Published : Aug 23, 2025, 10:39 PM IST
nurse found dead at house in Neyyattinkara

Synopsis

നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശിനി അഞ്ജലി റാണിയാണ് മരിച്ചത്. മുറിയില്‍ നിന്ന് 'ഞാന്‍ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയാണ് തൂങ്ങിമരിച്ചത്. അഞ്ജലി ജോലി സൗകര്യാര്‍ഥം നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു. സംഭവ സമയം അഞ്ജലി മാത്രമാണ് താമസ സ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ ആശുപത്രിയിലെ നാലു പേര്‍ക്കൊപ്പമാണ് അഞ്ജലി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ഇന്ന് അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഡ്യൂട്ടിക്ക് പോയിരുന്നു. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാന്‍ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം