എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിന് കണ്ണിന് പരുക്ക്

Published : Mar 17, 2025, 03:46 PM ISTUpdated : Mar 17, 2025, 04:29 PM IST
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിന് കണ്ണിന് പരുക്ക്

Synopsis

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്‌സിന് കണ്ണിൽ ഗുരുതര പരുക്ക്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നവായിക്കുളം സ്വദേശിയായ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ്(51) പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിനു ഗുരുതരമായി പരുക്കേറ്റ ഷൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ വച്ച് കണ്ണിന് ശസ്ത്രക്രിയ നടത്തി. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി