നഴ്സസ് ദിനത്തിലും അവകാശങ്ങൾക്കായി പോരാട്ടം; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരുടെ സമരം

Web Desk   | Asianet News
Published : May 12, 2020, 04:53 PM IST
നഴ്സസ് ദിനത്തിലും അവകാശങ്ങൾക്കായി പോരാട്ടം; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരുടെ സമരം

Synopsis

കണ്ണൂർ കൊയിലി ആശുപത്രിയിൽ പകുതിയോളം നഴ്സുമാരോട് മാസം പത്ത് ദിവസത്തിലധികം നിർബന്ധിത അവധിയിൽ പോകാൻ മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് വ്യാപനം തുടങ്ങി രണ്ട് മാസമായിട്ടും മാസ്ക്കും കയ്യുറയുമടക്കം ഒരു സുരക്ഷാ ഉപകരണങ്ങളും ജീവനക്കാർക്ക് നൽകിയിട്ടുമില്ല

കണ്ണൂർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ അവകാശങ്ങൾക്കു വേണ്ടി പൊരുതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. മാസ്കുൾപ്പെടെ സുരക്ഷാ ഉപകരണങ്ങളൊന്നും നൽകാത്തതിലും പകുതിയോളം നഴ്സുമാരെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിനെതിരെയുമാണ് നഴ്സുമാരും ജീവനക്കാരും സമരത്തിനിറങ്ങിയത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ പകുതിയോളം നഴ്സുമാരോട് മാസം പത്ത് ദിവസത്തിലധികം നിർബന്ധിത അവധിയിൽ പോകാൻ മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് വ്യാപനം തുടങ്ങി രണ്ട് മാസമായിട്ടും മാസ്ക്കും കയ്യുറയുമടക്കം ഒരു സുരക്ഷാ ഉപകരണങ്ങളും ജീവനക്കാർക്ക് നൽകിയിട്ടുമില്ല. ആശുപത്രിയിൽ വാഹനങ്ങളുണ്ടായിട്ടും ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പോലും വാഹനസൗകര്യം ഏർപ്പെടുത്തിയില്ല. ശമ്പളം വെട്ടിക്കുറക്കാനും നീക്കമുണ്ടായി. ഇതോടെയാണ് കൊയിലിയിലെ നഴ്സുമാരും ശുചീകരണ ജീവനക്കാരും രാവിലെ ഏഴരമുതൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ആശുപത്രി പ്രവർത്തനത്തിനുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയ ശേഷമായിരുന്നു സാമൂഹിക അകലം പാലിച്ച് സമരം. 

നഴ്സ്മാരുടെ സംഘടനയായ ഐഎൻഎ ഇടപെട്ട് രണ്ട് തവണ മാനേജ്മെന്റുമായി ചർച്ച നടത്തി. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ആരോഗ്യമന്ത്രി മാനേജ്മെ‍ന്‍റിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് മാനേജ്മെന്‍റ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി, സങ്കീര്‍ണമായ ഫലത്തിൽ പലതും ഡീകോഡ് ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു, എക്സ് റേ പരിശോധനയിൽ കുടുങ്ങി; തിരുവനന്തപുരം സ്വദേശി എംഡിഎംഎയുമായി പിടിയിൽ