കൊവിഡ്: കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ

Published : Apr 30, 2020, 11:55 AM ISTUpdated : Apr 30, 2020, 11:56 AM IST
കൊവിഡ്: കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ

Synopsis

 കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയാണ് പരാതി. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചിരുന്നു

കൊൽക്കത്ത: കൊവിഡ് കാലത്ത് നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്ന പരാതിയുമായി മലയാളി നഴ്സുമാർ. കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയാണ് പരാതി. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചിരുന്നു.

എന്നാൽ ഇതിന് ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ക്വാറന്റീൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നുവെന്നുമാണ് ആരോപണം. 

നാരായണ ഗ്രൂപ്പിന്‍റെ മറ്റു ആശുപത്രികളിലെ കൊവിഡ് പ്രതിരോധത്തിനുള്ള പൊതു നിർദ്ദേശങ്ങൾ കൊൽക്കത്തയിൽ നടപ്പാക്കുന്നതിൽ വീഴ്ച്ച വന്നെന്നാണ് ആരോപണം. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധനാ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്നും ഇവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവ്, 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തും, ‌ക്രിമിനൽക്കേസുകളിലും പ്രതി, കാപ്പ ചുമത്താൻ പൊലീസ്