
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നൽകി. സർക്കാർ ജീവനക്കാർക്ക് ശമ്പളം അടുത്തമാസം നാലു മുതൽ ലഭിക്കും. ആറു ദിവസത്തെ ശമ്പളം മാറ്റിവെച്ചാകും വിതരണം. ഗവർണർ ഒപ്പിട്ടതോടെ ബിൽ നിയമമായെങ്കിലും പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
'ശമ്പള കട്ട്' ഓര്‍ഡിനന്‍സ് എന്തുകൊണ്ട്; കാര്യകാരണം പറഞ്ഞ് മുഖ്യമന്ത്രി
ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നതിനാലാണ് സംസ്ഥാനം തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോയെന്നത് ഏറെ നിർണായകമായിരുന്നു.
സാലറി ചലഞ്ച്; സര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍ജിഒ സംഘ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam