മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

Published : Feb 10, 2021, 10:23 AM ISTUpdated : Feb 10, 2021, 10:25 AM IST
മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലോചനയെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന്  വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

കൊച്ചി: സർക്കാർ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. മൂവാറ്റുപുഴ ​ഗവ. ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പി.സിയാണ് മരിച്ചത്. 52 വയസുകാരിയായ സുലോചന  പ്രമേഹ രോഗിയായിരുന്നു. ഒരാഴ്ച മുൻപാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലോചനയെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന്  വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മന്ത്രിമാർക്കിടയിൽ ഈഗോ ക്ലാഷ്, പിണറായിക്ക് ഇളവ് ശരിയായില്ല', എം വി ഗോവിന്ദനും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
ഇടഞ്ഞ കെ മുരളീധരന് വഴങ്ങി നേതൃത്വം, വൈദ്യുതിയല്ല, വകുപ്പിൽ മാറ്റം, ആരോഗ്യവും ഒപ്പം ദേവസ്വവും നൽകും