തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Published : Mar 18, 2023, 12:00 AM IST
തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Synopsis

പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻവാങ്ങിയതിൽ ഗണേശിനുള്ള പകയാണ് കൊലപാതത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

വിഴുപുരം: തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവ് ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയെങ്കിലും മാരകമായി മുറിവേറ്റ ധരണി തൽക്ഷണം മരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഗണേഷിനെ മധുപ്പാക്കത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻവാങ്ങിയതിന്‍റെ പകയാണ് കൊലപാതത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ