
കോഴിക്കോട് : നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്കാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് പേർ സഹൃദം നടിച്ചാണ് നഴ്സിംഗ് വിദ്യാർഥിനിയുമായി അടുത്തത്. ശേഷം ഈ വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. പ്രതികൾ പെൺകുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കസബ പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷമാണ് കസബ പൊലീസ് കേസെടുത്തത്. പെൺകുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതികളെ കണ്ടെത്താനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam