സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്ക് പരിമിതി, സിബിഐ അന്വേഷണം വേണമെന്ന് രാജഗോപാൽ എംഎൽഎ

Published : Jul 08, 2020, 11:59 AM ISTUpdated : Jul 08, 2020, 12:02 PM IST
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്ക് പരിമിതി, സിബിഐ അന്വേഷണം വേണമെന്ന് രാജഗോപാൽ എംഎൽഎ

Synopsis

 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസിൽ ഇടപെടാൻ പരിമിതിയായെന്നും രാജഗോപാൽ

തിരുവനന്തപുരം: സ്വർണക്കടത്ത് നടന്നത് കേരളത്തിലായതിനാൽ  കേന്ദ്രത്തോട് അന്വേഷണം അവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഒ രാജഗോപാൽ എംഎൽഎ. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസിൽ ഇടപെടാൻ പരിമിതിയായെന്നും രാജഗോപാൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വർണ്ണക്കടത്ത് കേസ്; കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി, കേന്ദ്ര അനുമതി തേടി

അതേ സമയം സ്വർണ്ണക്കടത്ത്  കേസിൽ ദില്ലിയിൽ നിന്നും ഇടപെടൽ നടക്കുന്നുണ്ട്. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പരോക്ഷ നികുതി ബോർഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദാംശം ആവശ്യപ്പെട്ടത്.

സ്വർണ്ണക്കടത്ത് കേസ്; കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി, കേന്ദ്ര അനുമതി തേടി

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'