പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബിജെപിയിൽ എതിർപ്പ്; ദില്ലിയിലെ ചടങ്ങിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സുരേന്ദ്രന്‍

Published : Mar 08, 2024, 10:55 AM IST
പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബിജെപിയിൽ എതിർപ്പ്; ദില്ലിയിലെ ചടങ്ങിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സുരേന്ദ്രന്‍

Synopsis

പാർട്ടിയിൽ ചേർന്നയുടൻ സ്ഥാനാർത്ഥിത്വം നൽകുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സംസ്ഥാന ബിജെപിയിൽ എതിർപ്പ്. പാർട്ടിയിൽ ചേർന്നയുടൻ സ്ഥാനാർത്ഥിത്വം നൽകുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. നിലപാട് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. 

സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് നീരസമുണ്ട്. ഈ കാരണത്താലാണ് പത്മജ ബിജെപിയിൽ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാത്തതും ചർച്ചയാകുന്നു. അനിൽ ആൻ്റണി, പി സി ജോർജ് എന്നിവരെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും