മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് കെഎസ്‍യു; ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി നൽകി

Published : Aug 15, 2026, 03:24 PM IST
ksu flag

Synopsis

ജനം ടിവിയുടെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കറെ മുൻപിലും മഹാത്മാഗാന്ധിയെ പിന്നിലും ചിത്രീകരിച്ചതിനെതിരെ കെഎസ്‍യു ഡിജിപിക്ക് പരാതി നൽകി. ഇത് മഹാത്മാ ഗാന്ധിയെ അവഹേളിക്കാനും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമരസേനാനികളായി ചിത്രീകരിക്കാനുമുള്ള ശ്രമമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം: ജനം ടിവിക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‍യു. ചാനലിന്‍റെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു. ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്. മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്രസമരസേനാനികൾ ആയി ചിത്രീകരിക്കാനാണ് ജനം ടിവിയുടെ ശ്രമമെന്നും പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം, ഓണം ഹാപ്പിയാകും, കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വന്ദേഭാരത് എക്സ്പ്രസ്
'കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെക്കണം'; കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം