
കോട്ടയം: ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ മര്‍ത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. ചര്‍ച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്നങ്ങൾ ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സമാധാനത്തിന് സമവായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാം. ചർച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽ.ഡി.എഫിലെ തന്നെ ഉന്നതർ ഉറപ്പു നൽകിയത്. ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാം. ഓര്‍ത്തഡോക്സ് സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകൾ ഇല്ല. എങ്ങനെ വോട്ടു ചെയ്യണമെന്ന് സഭയിലെ മക്കൾക്ക് അറിയാം. അവരത് ചെയ്തു കൊള്ളും. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓര്‍ത്തഡോക്സ് സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam